പാറ്റ്ന: ഒന്നാം യുപിഎ സർക്കാരിൽ മന്ത്രിസ്ഥാനം ലഭിക്കാൻ ആർജെഡി എംപി രഘുനാഥ് ഝാ പാർട്ടി അധ്യക്ഷൻ പ്രസിഡന്റ് ലാലു പ്രസാദ് യാദവിനു ഭൂമിയും കെട്ടിടവും നല്‍കിയെന്ന ആരോപണവുമായി മുതിർന്ന ബിജെപി നേതാവ് സുശീൽകുമാർ മോദി.
ഗോപാൽഗഞ്ചിലെ 15 കോടി വില മതിക്കുന്ന മൂന്നുനില കെട്ടിടവും ഭൂമിയും ലാലുവിന്റെ മക്കളായ തേജസ്വിയുടെയും തേജ് പ്രതാപിന്യും റെ പേരിൽ നല്‍കിയെന്നാണു മോദിയുടെ ആരോപണം. ഭൂമി സ്വീകരിക്കുന്പോൾ തേജസ്വിയും തേജ് പ്രതാപും 15ഉം 16 ഉം വയസ് പ്രായമുള്ളവരായിരുന്നുവെന്നു മോദി പറഞ്ഞു.
മന്ത്രിയാകാൻ രഘുനാഥ് ഝാ ലാലുവിനു ഭൂമിയും കെട്ടിടവും നല്കിയെന്നു ബിജെപി
12:48 AM Apr 27, 2017 | Deepika.com