ശിവപുരി: മധ്യപ്രദേശിലെ ശിവപുരിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. 17 പേർക്ക് പരിക്ക്. ഇന്നലെ ദീഗോഡിലായിരുന്നു അപകടമുണ്ടായത്.ഗ്വാളിയോറിലേക്കു പോയ ബസാണ് അപകടത്തിലായത്.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രക്ക് ഡെെ്രവർ ഉറങ്ങിയതാണ് അപകടകാരണമെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നുവെന്നു പോലീസ് പറഞ്ഞു.
മധ്യപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് നാലു മരണം
12:48 AM Apr 27, 2017 | Deepika.com