ചെന്നൈ: തമിഴ്നാട്ടിലെ മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതു മദ്രാസ് ഹൈക്കോടതി മൂന്നു മാസത്തേക്കു സ്റ്റേ ചെയ്തു. ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മദ്യശാലകൾ മാറ്റി സ്ഥാപിക്കാനുള്ള നീക്കമാണു കോടതി തടഞ്ഞത്.
തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലുള്ള ദേശീയപാതകൾ ഏറ്റെടുക്കാൻ തദേശസ്ഥാപനങ്ങൾക്ക് തമിഴ്നാട് സർക്കാർ ഉത്തരവ് നൽകിയിരുന്നു.
മുൻസിപ്പൽ അഡ്മിനിസ്ട്രേഷൻ കമ്മീഷനാണ് ഇതു സംബന്ധിച്ച ഉത്തരവ് നൽകിയത്. ഉത്തരവ് ഏപ്രിൽ 25നകം നടപ്പാക്കാനായിരുന്നു നിർദേശം.
മദ്യശാലകൾ മാറ്റിസ്ഥാപിക്കുന്നതു മൂന്നു മാസത്തേക്കു തടഞ്ഞു
01:11 AM Apr 26, 2017 | Deepika.com