ലക്നോ: കഴിഞ്ഞയാഴ്ച പ്രത്യേക ദൗത്യ സംഘം സംയുക്ത തെരച്ചിലിലൂടെ അറസ്റ്റ് ചെയ്ത ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരർ പാക്കിസ്ഥാനിൽ ജനിച്ച കനേഡിയൻ എഴുത്തുകാരനായ തരേക് ഫത്താഹിനെ അടക്കം വധിക്കാൻ ലക്ഷ്യമിട്ടതായി ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു.
ഫത്താഹിനു പുറമേ ഉത്തർപ്രദേശിലെ ഷിയ പ്രാർഥനാലയം, ഹരിദ്വാറിലെ തിരക്കേറിയ പ്രദേശം തുടങ്ങിയ ഇടങ്ങളിൽ ചാവേർ ആക്രമണത്തിനും ഐഎസ് ഭീകരർ പദ്ധതിയിട്ടതായാണ് വെളിപ്പെടുത്തൽ. മുംബൈ പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥനെ വധിക്കാനും പദ്ധതിയിട്ടിരുന്നു.
തരേക് ഫതാഹിനെയടക്കം ഐഎസ് ലക്ഷ്യംവച്ചെന്നു വെളിപ്പെടുത്തൽ
01:11 AM Apr 26, 2017 | Deepika.com