മീററ്റ്: കാഷ്മീർ ജനതയ്ക്കതിരേ ബാനർ സ്ഥാപിച്ചതിനു യുപി നവനിർമാൺ സേന അധ്യക്ഷൻ അമിത് ജാനിയെ പോലീസ് അറസ്റ്റ് ചെയ്തു. കാഷ്മീരിൽനിന്നുള്ള വിദ്യാർഥികൾ പഠിക്കുന്ന കോളജുകൾക്കു സമീപമായിരുന്നു കാഷ്മീരികൾ സംസ്ഥാനം വിടണമെന്നാവശ്യപ്പെട്ടുള്ള ബാനറുകൾ സ്ഥാപിച്ചത്. ബാനർ സ്ഥാപിച്ചത് ആദ്യ നടപടി മാത്രമാണെന്നും കാഷ്മീരികളെ യുപിയിൽനിന്നു പുറത്താക്കുമെന്നാണ് നവനിർമാൺ സേനയുടെ ഭീഷണി.
2012ൽ യുപി മുൻ മുഖ്യമന്ത്രി മായാവതിയുടെ പ്രതിമ തകർത്തുകൊണ്ടാണ് ജാനി ജനശ്രദ്ധ പിടിച്ചുപറ്റിയത്. ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കനയ്യകുമാറിനെയും ഉമർ ഖാലിദിനെയും വധിക്കുമെന്നു ഭീഷണിപ്പെടുത്തിയതിനു ജാനിയെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു.
യുപി നവനിർമാൺ സേന അധ്യക്ഷൻ അറസ്റ്റിൽ
11:35 PM Apr 23, 2017 | Deepika.com