മാവോയിസ്റ്റുകൾ ബലമായി സംഘടനയിൽ ചേർത്ത ആറു കുട്ടികളെ മോചിപ്പിച്ചു
11:35 PM Apr 23, 2017 | Deepika.com
റാഞ്ചി: ജാർഖണ്ഡിൽ സിപിഐ(മാവോയിസ്റ്റ്) ബലമായി തങ്ങളുടെ സംഘടനയിൽ ചേർത്ത ആറു കുട്ടികളെ പോലീസ് മോചിപ്പിച്ചു. ലോഹർദഗ ജില്ലയിലെ കേരാർ ഗ്രാമത്തിലെ വനത്തിൽനിന്നാണ് അഞ്ച് ആൺകുട്ടികളെയും ഒരു പെൺകുട്ടിയെയും പോലീസ് മോചിപ്പിച്ചത്. തങ്ങളെ മാവോയിസ്റ്റുകൾ ബലമായി പിടിച്ചുകൊണ്ടുപോയി സംഘടനയിൽ ചേർക്കുകയായിരുന്നുവെന്നു പിടിയിലായ കുട്ടികൾ പറഞ്ഞു.