കൊയ്ത്തുയന്ത്രത്തിനടിയിൽപ്പെട്ട് കർഷകൻ മരിച്ചു
11:35 PM Apr 23, 2017 | Deepika.com
ബട്ടാല: മരത്തണലിൽ ഉറങ്ങുകയായിരുന്ന കർഷകൻ കൊയ്ത്തുയന്ത്രത്തിനടിയിൽപ്പെട്ട് മരിച്ചു. പഞ്ചാബിലെ ലഖാൻ ഖുർദ് ഗ്രാമത്തിലായിരുന്നു സംഭവം. എൺപതുകാരനായ ഹർനാം സിംഗ് ആണു മരിച്ചത്. സ്വന്തം കുഴൽക്കിണറിനു സമീപമുള്ള മരത്തണലിൽ ഉറങ്ങുകയായിരുന്നു ഹർനാം സിംഗ് കൊയ്ത്ത് യന്ത്രത്തിനടിയിൽപ്പെടുകയായിരുന്നു.