ശ്രീനഗറിൽ പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ കണ്ണീർവാതകം
01:15 AM Apr 23, 2017 | Deepika.com
ശ്രീനഗർ: പൊതുജന സുരക്ഷാ നിയമപ്രകാരം യുവാവിനെ ജയിലിലടച്ചതിൽ ശ്രീനഗറിൽ ജനങ്ങളുടെ പ്രതിഷേധ പ്രകടനം. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ചു. മെെസൂമ തെരുവിലായിരുന്നു പ്രതിഷേധം. ആഷിഖ് ദാർ എന്ന യുവാവിനെയാണു ജയിലിലടച്ചത്. സ്ത്രീകളുൾപ്പെടെ പ്രതിഷേധത്തി പ്രകടനത്തിൽ പങ്കെടു ത്തിരുന്നു. ലാൽ ചോക് എന്ന പ്രദേശത്തേക്കായിരുന്നു പ്രകടനം.