ടേക് ഒാഫ് ചെയ്യുന്നതിനിടെ വിമാനത്തിന്‍റെ വാല് നിലത്തിടിച്ചു; വിമാനം തിരിച്ചിറക്കി

01:08 AM Apr 22, 2017 | Deepika.com
മും​​​ബൈ: 352 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി ആം​​​സ്റ്റ​​​ർ​​​ഡാ​​​മി​​​ൽ​​നി​​​ന്ന് ടോ​​​റ​​​ന്‍റോ​​​യി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട വി​​​മാ​​​നം വാ​​​ല് നി​​​ല​​​ത്തി​​​ടി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് തി​​​രി​​​ച്ചി​​​റ​​​ക്കി. 337 യാ​​​ത്ര​​​ക്കാ​​​രും 15 വി​​​മാ​​​ന ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​ണ് ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​സി​​​ന്‍റെ 777-300 ഇ​​​ആ​​​ർ വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. വി​​​മാ​​​നം പ​​​റ​​​ന്നു​​​യ​​​ർ​​​ന്നെ​​​ങ്കി​​​ലും വി​​​മാ​​​ന​​​ത്തി​​​ന്‍റെ വാ​​​ല് നി​​​ല​​​ത്തി​​​ടി​​​ച്ച​​​താ​​​യി പൈ​​​ല​​​റ്റി​​​നു സം​​​ശ​​​യം തോ​​​ന്നി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വി​​​മാ​​​നം തി​​​രി​​​ച്ചി​​​റ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തി​​​രി​​​ച്ചി​​​റ​​​ക്കി​​​യ വി​​​മാ​​​നം സാ​​​ങ്കേ​​​തി​​​ക വി​​​ഭാ​​​ഗം പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു​​​ണ്ടാ​​​യ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളി​​​ൽ ഖേ​​​ദി​​​ക്കു​​​ന്ന​​​താ​​​യും ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​സ് പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി മാ​​​സ​​​ത്തി​​​ൽ മും​​​ബൈ​​​യി​​​ൽ​​നി​​​ന്ന് ധാ​​​ക്ക​​​യി​​​ലേ​​​ക്കു പ​​​റ​​​ന്ന ജെ​​​റ്റ് എ​​​യ​​​ർ​​​വെ​​​യ്സ് വി​​​മാ​​​ന​​​ത്തി​​​ന്‍റെ വാ​​​ല് ലാ​​​ൻ​​​ഡിം​​​ഗി​​​നി​​​ടെ നി​​​ല​​​ത്ത് ഇ​​​ടി​​​ച്ചി​​​രു​​​ന്നു.