ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ബിജെപി മുഖ്യമന്ത്രിമാരെയും മുതിർന്ന മന്ത്രിമാരെയും അഭിസംബോധന ചെയ്യും.സദ്ഭരണവും വികസനവും ലക്ഷ്യമിട്ടാണു പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ കാണുന്നത്. യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും നേതാക്കളുമായി സംസാരിക്കും.
ഞായറാഴ്ച നടക്കുന്ന യോഗത്തിൽ കേന്ദ്രമന്ത്രിമാരും13 മുഖ്യമന്ത്രിമാരും അഞ്ച് ഉപമുഖ്യമന്ത്രിമാരും പങ്കെടുക്കും. വികസനം ലക്ഷ്യമിട്ടാണു പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ കാണുന്നതെന്നു പാർട്ടി ജനറൽ സെക്രട്ടറി ഭൂപേന്ദർ യാദവ് പറഞ്ഞു.
ബിജെപി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും
01:08 AM Apr 22, 2017 | Deepika.com