കാഷ്മീരികളുടെ സുരക്ഷയാണു പ്രധാനമെന്നു രാജ്നാഥ് സിംഗ്
12:40 AM Apr 22, 2017 | Deepika.com
ന്യൂഡൽഹി: ജമ്മു കാഷ്മീരിനു പുറത്ത് കാഷ്മീരി യുവാക്കൾക്കുനേരേയുള്ള ആക്രമണങ്ങളെ അപലപിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ഇവരുടെ സുരക്ഷയ്ക്കായി നടപടികളെടുക്കണമെന്നും ചൂണ്ടിക്കാട്ടി എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നല്കിയതായി പറഞ്ഞു. കാഷ്മീരികൾ ഏതൊരു ഇന്ത്യക്കാരനെയും പോലെയാണ്. അവരെ സഹോദരങ്ങളായി കാണണം. രാജ്യവളർച്ചയ്ക്ക് കാഷ്മീരി ജനതയുടെ സംഭാവന ഏറെയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.രാജസ്ഥാനിലെ മേവാർ യൂണിവേഴ്സിറ്റിയിൽ പ്രദേശവാസികളും യൂണിവേഴ്സിറ്റിയിലെ കാഷ്മീരി വിദ്യാർഥികളും ഏറ്റുമുട്ടിയതിനെത്തുടർന്ന് സ്ഥലത്തു സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.