ചൈനയുടെ പേരിടീൽ; എതിർപ്പുമായി ഇന്ത്യ
01:48 AM Apr 21, 2017 | Deepika.com
ന്യൂഡൽഹി: അരുണാചലിലെ ആറ് സ്ഥലങ്ങൾക്ക് അനധികൃതമായി പേരിട്ട ചൈനീസ് നടപടിക്കെതിരേ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. അയൽരാജ്യത്തെ പ്രദേശത്തിനു പേരിട്ടാൽ അനധികൃതമായ കൈയേറ്റം നിയമപരമാവില്ലെന്നു വിദേശകാര്യ വക്താവ് ഗോപാൽ ബാഗ്ലേ പറഞ്ഞു. ദലൈലാമയുടെ അരുണാചൽ സന്ദർശനത്തിൽ ചൈന കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.