ന്യൂഡൽഹി: മരിച്ച എൻജിനി യറിംഗ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കെതിരായ പോലീസ് നടപടിയിൽ ഡിജിപി ദേശീയ വനിത കമ്മീഷന് വിശദീകരണം നൽകി.
ഡൽഹിയിൽ ഓഫീസിലെത്തിയാണ് ഡിജിപി ലോക്നാഥ് ബെഹ്റ വിശദീകരണം നൽകിയത്. എഡിജിപി ബി. സന്ധ്യ, തൃശൂർ റേഞ്ച് ഐജി അജിത്ത് കുമാർ എന്നിവരും വനിതാ കമ്മീഷനു മുന്നിൽ ഹാജരായി. നടി ആക്രമിക്കപ്പെട്ട സംഭവം, ജിഷ്ണുവിന്റെ മരണം എന്നീ കേസുകളിൽ എത്രയും വേഗത്തിൽ നടപടികൾ പൂർത്തിയാക്കുമെന്ന് ഡിജിപി കമ്മീഷനെ അറിയിച്ചു.
ജിഷ്ണുവിന്റെ അമ്മയ്ക്കെതിരായ പോലീസ് നടപടി: ഡിജിപി ദേശീയ വനിതാ കമ്മീഷന് വിശദീകരണം നൽകി
01:48 AM Apr 21, 2017 | Deepika.com