കർണാടകയിൽ രണ്ടു വയസുകാരി തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ചു
01:48 AM Apr 21, 2017 | Deepika.com
ബംഗളൂരു: കർണാടകയിൽ രണ്ടു വയസുള്ള അഞ്ജലി എന്ന കുഞ്ഞ് തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ചു. അനേക്കൽ താലൂക്കിലെ താത്നഹള്ളി ഗ്രാമത്തിലായിരുന്നു ദാരുണ സംഭവം. വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന അഞ്ജലിയെ തെരുവനായ്ക്കൾ ആക്രമിച്ചു കൊല്ലുകയാണുണ്ടായത്.