ചെന്നൈ: ധർമയുദ്ധത്തിലെ ആദ്യ ചുവട് വിജയിച്ചെന്ന് അണ്ണാ ഡിഎംകെ വിമത നേതാവും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ ഒ. പനീർശെൽവം. അണ്ണാ ഡിഎംകെ- അമ്മ വിഭാഗം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനെതിരായ പോരാട്ടം വിജയം കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശശികലകുടുംബത്തിന്റെ പിടിയിൽനിന്ന് പാർട്ടിയെ മോചിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും പനീർശെൽവം പറഞ്ഞു. 20 ക്യാബിനറ്റ് മന്ത്രിമാരുടെ യോഗത്തിനുശേഷം ശശികലയെയും ദിനകരനെയും പുറത്താക്കിയതായുള്ള അണ്ണാ ഡിഎംകെ-അമ്മ വിഭാഗത്തിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു ഒപിഎസ്.
മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള വിഭാഗവുമായുള്ള ലയനം ജനങ്ങളുടെ ആഗ്രഹപ്രകാരം നടക്കുമെന്നാണ് കരുതുന്നത്. അതിനായുള്ള ചർച്ചകൾ നടക്കുന്നതായും പനീർശെൽവം പറഞ്ഞു.
ധർമയുദ്ധത്തിലെ ആദ്യ ചുവട് വിജയം: പനീർശെൽവം
01:06 AM Apr 20, 2017 | Deepika.com