ദിനകരനെതിരേ ലുക്ക്ഔട്ട് നോട്ടീസ്
01:06 AM Apr 20, 2017 | Deepika.com
ന്യൂഡൽഹി/ചെന്നൈ: അണ്ണാ ഡിഎംകെ-അമ്മ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനെതിരേ ഡൽഹി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ സാന്പത്തികമായി സ്വാധീനിക്കാൻ ശ്രമിച്ചതിന് ദിനകരനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് ഡൽഹി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ദിനകരൻ രാജ്യംവിടാനുള്ള സാധ്യതയുണ്ടെന്ന പേരിലാണ് ലുക്ക്ഔട്ട് നോട്ടീസ് എന്ന് ഡൽഹി ക്രൈംബ്രാഞ്ച് പോലീസ് അറിയിച്ചു. തന്റെ പാസ്പോർട്ട് കഴിഞ്ഞ 20 വർഷമായി കോടതിയിലാണെന്നു പറഞ്ഞ ദിനകരൻ തനിക്ക് എങ്ങനെ രാജ്യംവിട്ടുപോകാൻ സാധിക്കുമെന്നും ചോദിച്ചു.