ന്യൂഡൽഹി: സുപ്രീംകോടിവിധിയെത്തുടർന്ന് കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതി വ്യക്തമാക്കി. ഉമാ ഭാരതി രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു അവർ. ബാബറി മസ്ജിദ് കേസിൽ വിചാരണ നേരിടാനും ജയിലിൽ പോകാനും തയാറാണെന്നും ഉമാ ഭാരതി പറഞ്ഞു.
സംഭവത്തിനു പിന്നിൽ ഗൂഢാലോചനയില്ലായിരുന്നു. ഗംഗയുടെയും അയോധ്യയുടെയും ത്രിവർണ പതാകയുടെയും പശുവിന്റെയും പേരിൽ ഏതു ശിക്ഷയും ഏറ്റുവാങ്ങാൻ തയാറാണ്. രാമക്ഷേത്ര നിർമാണം തടയാൻ ആർക്കും സാധിക്കില്ല-ഉമാ ഭാരതി പറഞ്ഞു.
രാജിവയ്ക്കില്ലെന്ന് ഉമാ ഭാരതി
01:06 AM Apr 20, 2017 | Deepika.com