കോയന്പത്തൂർ: സ്വകാര്യ കോളജിലെ വിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തി. നീലഗിരി ഊട്ടി സ്വദേശിയായ സിദ്ധാർഥിനെ (24)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഗണപതിയിൽ സ്വകാര്യ കോളജിലെ രണ്ടാംവർഷ വിദ്യാർഥിയാണ്. സഹപാഠികളാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ സിദ്ധാർഥിനെ കണ്ടെത്തിയത്. തുടർന്ന് കോളജ് അധികൃതർ പോലീസിനെ വിവരം അറിയിച്ചു.
ശരവണംപട്ടി പോലീസെത്തി മൃതദേഹം മെഡിക്കൽ കോളജിലേക്കു മാറ്റി. പരീക്ഷയിൽ വിവിധ വിഷയങ്ങളിൽ പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയ്ക്കു കാരണമായതെന്ന് പോലീസ് പറഞ്ഞു.
കോളജ് വിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തി
11:04 PM Apr 18, 2017 | Deepika.com