അരിയാലൂർ: വിവാഹശേഷം കാമുകനൊപ്പം കഴിഞ്ഞ് തിരിച്ചുവന്ന മകളെ മാതാപിതാക്കൾ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ അരിയാലൂർ ജില്ലയിലെ പൊൻപരപ്പി ഗ്രാമത്തിലാണു സംഭവം. ഗർഭം അലസിപ്പിക്കണമെന്ന ആവശ്യം നിരസിച്ചതിന്റെ പേരിൽ ഇരുവരും ചേർന്നു മർദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
കൊല നടത്തിയശേഷം ഇരുവരും ഒളിവിൽപോയി. മാതാപിതാക്കളുടെ ആഗ്രഹപ്രകാരം 2008ൽ വിവാഹിതയായ മകൾ കാമുകനൊപ്പം താമസിച്ചശേഷം തിരിച്ച് ഭർതൃഗ്രഹത്തിലെത്തി. ഇതിനുശേഷമാണ് ഇവർ ഗർഭിണിയായത്.
തമിഴ്നാട്ടിൽ ദുരഭിമാനക്കൊല: ഗർഭിണിയായ മകളെ മാതാപിതാക്കൾ കൊലപ്പെടുത്തി
02:38 AM Apr 18, 2017 | Deepika.com