വിതുര സർവീസ് സഹകരണ ബാങ്ക് മന്ദിരോദ്ഘാടനം നാളെ
01:27 AM Apr 18, 2017 | Deepika.com
വിതുര: വിതുര സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്നിന് സഹകരണ മന്ത്രി കടകംപളളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.മിനി കോണ്‍ഫറൻസ് ഹാളിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശിയും മുറ്റത്തൊരു ബാങ്ക് പദ്ധതി ഉദ്ഘാടനം എ. സന്പത്ത് എംപിയും സീനിയർ സിറ്റിസണ്‍ കൗണ്ടർ ആന്റ് ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം കെ. എസ്. ശബരിനാഥൻ എംഎൽഎയും നിർവഹിക്കും. മുൻകാല പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു ആദരിക്കും.