നെ​ടു​ന്പ്ര​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ദൈ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ

11:10 PM Apr 17, 2017 | Deepika.com
ചേ​ർ​ത്ത​ല: നെ​ടു​ന്പ്ര​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ദൈ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ 21 മു​ത​ൽ 24 വ​രെ ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​നു മു​ന്നോ​ടി​യാ​യു​ള്ള അ​നു​ഗ്ര​ഹ നൊ​വേ​ന ആ​രം​ഭി​ച്ചു. 20 വ​രെ എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം 5.30നു ​ദി​വ്യ​ബ​ലി, നൊ​വേ​ന, ല​ദീ​ഞ്ഞ്. 21നു ​കൊ​ടി​യേ​റ്റ് ദി​നം. വൈ​കു​ന്നേ​രം 5.30നു ​ദി​വ്യ​ബ​ലി, നൊ​വേ​ന, ല​ദീ​ഞ്ഞ്-​ഫാ.​ജോ​സ് ഒ​ഴ​ല​ക്കാ​ട്ട്. തു​ട​ർ​ന്ന് കൊ​ടി​യേ​റ്റ്. വി​കാ​രി ഫാ.​ജോ​സ​ഫ് പ്ലാ​ക്ക​ൽ ഒ​സി​ഡി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
22നു ​വേ​സ്പ​ര​ദി​നം. വൈ​കു​ന്നേ​രം 4.30നു ​രൂ​പം വെ​ഞ്ച​രി​പ്പ്. തു​ട​ർ​ന്ന് ല​ത്തീ​ൻ റീ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​ഫാ. ക്രി​സ്റ്റ​ഫ​ർ എം. ​അ​ർ​ത്ഥ​ശേ​രി​ൽ. പ്ര​സം​ഗം-​ഫാ. പീ​റ്റ​ർ ക​ണ്ണ​ന്പു​ഴ. തു​ട​ർ​ന്ന് വേ​സ്പ​ര-​ഫാ. തോ​മ​സ് മൈ​പ്പാ​ൻ. തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി വാ​ഴ്ച, പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്. 23നു ​തി​രു​നാ​ൾ​ദി​നം. രാ​വി​ലെ 6.30നു ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം നാ​ലി​നു ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന-​ഫാ. ജോ​യി പ്ലാ​ക്ക​ൽ. പ്ര​സം​ഗം-​ഫാ. ജെ​സ്റ്റി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സി​എം​ഐ. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ​പ്ര​ദ​ക്ഷി​ണം. 24നു ​രാ​വി​ലെ ആ​റി​നു ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ,സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.