ചേർത്തല: സെവൻഹീറോസിന്റെ ആഭിമുഖ്യത്തിലുള്ള മധു, റോയി, ഹെഗൽ ആന്റ് ലാരി സംസ്ഥാന കബഡി ടൂർണമെന്റിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. സിനിമാതാരം ചേർത്തല ജയൻ ഉദ്ഘാടനം ചെയ്തു.
മനു സി. പുളിക്കൽ അധ്യക്ഷത വഹിച്ചു. എൻ.ആർ. ബാബുരാജ്, ബി. ഭാസി, എസ്. ജയപാൽ, എസ്. സിജു, സുനിൽകുമാർ തെക്കേ പേരേവെളി, ഡിവൈൻ, അനിൽകുമാർ, രഞ്ജിത്ത്, സംഗീത് വിപിൻ, ശ്രീഹരി എന്നിവർ പ്രസംഗിച്ചു. മെയ് 13, 14 തീയതികളിൽ ശ്രീനാരായണ മെമ്മോറിയൽ ഗവ. ബോയ്സ് ഹൈസ്കൂളിലാണ് ടൂർണമെന്റ് നടക്കുന്നത്.
സ്വാഗതസംഘം ഓഫീസ് തുറന്നു
11:09 PM Apr 17, 2017 | Deepika.com