ഹരിപ്പാട്: ഭൂമിക്കു വേണ്ടിയുള്ള പ്രക്ഷോഭം ശക്തമാക്കുമെന്ന് കേരള പുലയൻ മഹാസഭ ജനറൽ സെക്രട്ടറി തുറവൂർ സുരേഷ്. കെപിഎംഎസ് ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാട്ടക്കാലാവധി കഴിഞ്ഞ ലക്ഷക്കണക്കിനു ഹെക്ടർ ഭൂമി വൻകിട കുത്തകകളും ആദിവാസികളുടെയുൾപ്പടെയുള്ളവരുടെ ഭൂമി കൈയേറ്റക്കാരും അനധികൃതമായി കൈയടക്കി വച്ചിരിക്കുന്നതിനാൽ പട്ടികജാതിവർഗ-ആദിവാസികൾ ഉൾപ്പടെയുള്ളവർക്കു സംസ്കാര കർമങ്ങൾ നടത്താൻ പോലും ഇടം ലഭിക്കുന്നില്ല. മുഴുവൻ പട്ടികവിഭാഗക്കാർക്കും താമസിക്കുന്നതിനും കൃഷിചെയ്യുന്നതിനുമായി ഭൂമി ലഭ്യമാക്കുന്ന തരത്തിൽ രണ്ടാം ഭൂപരിഷ്കരണം നടപ്പിലാക്കുന്നതിനായി കെപിഎംഎസിന്റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ്ദ്ദേഹം കൂട്ടിച്ചേർത്തു
ഹരിപ്പാട് എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ടി. സന്തോഷ്കുമാർ അധ്യക്ഷനായി. സെക്രട്ടേറിയറ്റ് അംഗം എം.ടി. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. സി.കെ. സുരേന്ദ്രനാഥ്, എൻ.കെ. ജനാർദനൻ, വി.സി. ശിവൻ, ടി. സോമൻ, കെ. വിശ്വനാഥൻ, എൻ.യു. പ്രണബ്കുമാർ, വത്സമ്മ സുരേന്ദ്രൻ, വി. മധുസൂദനൻ, ടി.കെ. ശിവദാസ്, കെ.ഐ. ഓമനക്കുട്ടൻ, ജില്ലാസെക്രട്ടറി കെ. രാജപ്പൻ, ഖജാൻജി ടി. ജയചന്ദ്രതിലകൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഭൂമിക്കു വേണ്ടിയുള്ള സമരം ശക്തിപ്പെടുത്തുമെന്ന്
11:09 PM Apr 17, 2017 | Deepika.com