പ​ട്ട​യ​മേ​ള മേ​യ് 13ന്

02:04 AM Apr 13, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്:​പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ന് മു​ന്നോ​ടി​യാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും പ​ട്ട​യ​മേ​ള​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.
ആ​ദ്യ പ​ട്ട​യ​മേ​ള മേയ്് 13നു ​കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ ന​ട​ക്കും. റ​വ​ന്യൂ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ട്ട​യ​വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജി​ല്ല​യി​ലെ അ​ർ​ഹ​രാ​യ ഭൂ​ര​ഹി​ത​ർ​ക്കെ​ല്ലാം ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച് ഭൂ​മി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ​ക​ള​ക്ട​റോ​ട് റ​വ​ന്യൂ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. പ​ട്ട​യ​മേ​ള​ക​ൾ പ​രാ​തി​ര​ഹി​ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.