ആ​ര്‍​ട്സ് ആ​ന്‍​ഡ് മെ​ഡി​സി​നി​ൽ കൊ​ച്ചി​ന്‍ സിം​ഗേ​ഴ്സ്

01:44 AM Apr 13, 2017 | Deepika.com
കൊ​ച്ചി: രോ​ഗി​ക​ള്‍​ക്കു സം​ഗീ​ത​ത്തി​ലൂ​ടെ സാ​ന്ത്വ​നം പ​ക​രു​ന്ന കൊ​ച്ചി ബി​നാ​ലെ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ര്‍​ട്സ് ആ​ന്‍​ഡ് മെ​ഡി​സി​ന്‍ പ​രി​പാ​ടി​യു​ടെ 166-ാമ​ത് ല​ക്ക​ത്തി​ൽ കൊ​ച്ചി​ന്‍ സിം​ഗേ​ഴ്സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു. മെ​ഹ​ബൂ​ബ് മെ​മ്മോ​റി​യ​ല്‍ ഓ​ര്‍​ക്ക​സ്ട്ര​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി.
പ്രേം ​പ​ള്ളു​രു​ത്തി, ഷാ​ജി പ​ള്ളു​രു​ത്തി, ഹി​മ സു​ദ​ര്‍​ശ​ന്‍, ഷാ ​കൊ​ച്ചി എ​ന്നി​വ​രാ​ണ് ഗാ​യ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള 16 ഗാ​ന​ങ്ങ​ൾ ഇ​വ​ർ അ​വ​ത​രി​പ്പി​ച്ചു. 2010 ല്‍ ​രൂ​പം കൊ​ണ്ട സം​ഘ​ട​ന​യാ​ണ് കൊ​ച്ചി​ന്‍ സിം​ഗേ​ഴ്സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍. നാ​ല്‍​പ​തി​ല്‍​പ​രം പ്ര​ഫ​ഷ​ണ​ല്‍ ഗാ​യ​ക​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​ട​ന​യാ​ണി​ത്. നി​ര​വ​ധി കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഇ​വ​ര്‍ ന​ട​ത്തു​ന്നു​ണ്ട്.