പച്ചക്കറി വിപണി തുറന്നു
10:19 PM Apr 12, 2017 | Deepika.com
വലിയതോവാള: പാന്പാടുംപാറ പഞ്ചായത്ത് പച്ചക്കറി വിപണിയുടെ ഉദ്ഘാടനം വലിയതോവാളയിൽ പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി കരിയിലക്കുളം നിർവഹിച്ചു. വൈസ്പ്രസിഡന്റ് ടി.വി. ജോസുകുട്ടി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് മെംബർമാരായ ഷാജി കുമാരൻ, ഷാജുമോൻ ഐപ്പ്, ആരിഫ അയൂബ്, ബ്ലോക്ക് പഞ്ചായത്തംഗം ലീന ജേക്കബ്, കൃഷി ഓഫീസർ ഉണ്ണികൃഷ്ണൻ, അബ്ദുൾ സമദ്, മഞ്ജു മാത്യു, ബെന്നി പയ്യംപള്ളി, ഷിമ്മിച്ചൻ കുന്പളന്താനം എന്നിവർ പ്രസംഗിച്ചു.