കരിമണ്ണൂര്‍: പഞ്ചായത്തിന്റെയും കരിമണ്ണൂര്‍ കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ വിഷു പച്ചക്കറി ചന്ത ഇന്നു ഉച്ചക്ക് 12 നു പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യും. എല്ലാ വിധ പച്ചക്കറികളും വിപണി വിലയില്‍ നിന്നും 30 ശതമാനം കുറഞ്ഞ നിരക്കില്‍ ലഭ്യമാകുമെന്നു പ്രസിഡന്റ് അറിയിച്ചു.
അംഗത്വം പുനഃസ്ഥാപിക്കണം
തൊടുപുഴ: കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും അംശാദായ കുടിശിഖ വന്ന് ക്ഷേമനിധി അംഗത്വം റദ്ദായവർക്ക് അംശാദായ കുടിശിഖ തീർത്തടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിനു 30 വരെ അവസരമുണ്ട്. അംഗത്വം പുനഃസ്ഥാപിക്കുന്ന അംഗങ്ങൾക്ക് തുടർന്നുള്ള ഒരു വർഷം ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടായിരിക്കില്ലെന്നു ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു.
വിഷു പച്ചക്കറി ചന്ത
10:23 PM Apr 11, 2017 | Deepika.com