വെള്ളരിക്കുണ്ട്: നീതി തേടിയെത്തിയ അമ്മയെ നിയമപാലകർ അക്രമിച്ചതു സർക്കാരിന്റെ ഒത്താശയോടെയെന്ന് കേരള യൂത്ത്ഫ്രണ്ട് എം.
മകന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണമെന്നാവശ്യപ്പെട്ടു ജിഷ്ണുവിന്റെ മാതാവ് മഹിജ നടത്തിയ സമരത്തെ പോലീസിന്റെ തേർവാഴ്ചകൾകൊണ്ട് അടിച്ചമർത്തിയതു സിപിഎമ്മിന്റെ സൽഭരണത്തിന് ഉദാഹരണമാണെന്നും പോലീസ് അക്രമികളെ ശിക്ഷിക്കണമെന്നും കേരളാ യൂത്ത് ഫ്രണ്ട്-എം കാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് സിജി കട്ടക്കയം അധ്യക്ഷത വഹിച്ചു.
ഷിന്റോ ചാക്കോ, ജോസുകുട്ടി പാലമറ്റം, ടിമ്മി എലിപ്പുലിക്കാട്ട്, പ്രിൻസ് വെള്ളരിക്കുണ്ട്, ജോസ് മോൻ കള്ളാർ, രഞ്ജിത്ത് പുളിയക്കാടൻ എന്നിവർ പ്രസംഗിച്ചു.
നീതി തേടിയെത്തിയ മാതാവിനെ ആക്രമിച്ചത് സർക്കാരിന്റെ ഒത്താശയോടെ: യൂത്ത് ഫ്രണ്ട്-എം
01:53 AM Apr 07, 2017 | Deepika.com