രാജപുരം: എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്താൻ രാജപുരത്തു നടത്തിയ ക്യാന്പിൽ പങ്കെടുത്ത ജനങ്ങൾക്ക് കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മോരും വെള്ളം വിതരണം ചെയ്തു.
ജില്ലാ പ്രസിഡന്റ് നോയൽ ടോമിൻ ജോസഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ഹർഷിക് എസ്. ഭട്ട്, വിമൽ സ്റ്റീഫൻ, നെഖിൽ, ജിഷുമോൻ കെ.ജോയി, കിരണ്‍ ഫിലിപ്പ്, ഗോഡ്വിൻ സൈമണ്‍ എന്നിവർ നേതൃത്വം നല്കി.
തണ്ണീർപ്പന്തൽ ഒരുക്കി കെഎസ്യു
01:53 AM Apr 07, 2017 | Deepika.com