കാസർഗോഡ്: സംസ്ഥാന സർക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി നടത്തുന്ന വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. രണ്ടു ബാച്ചിലായി 30 പേർക്കാണ് പ്രവേശനം. അതിനൂതന സോഫ്റ്റ്വെയറുകളിൽ പരിശീലനം നൽകും. സർക്കാർ അംഗീകാരമുള്ള കോഴ്സിനു പരീക്ഷാഫീസ് ഉൾപ്പെടെ 24050 രൂപയാണ് ഫീസ്. പട്ടികജാതി, പട്ടികവർഗ, ഒഇസി വിദ്യാർഥികൾക്കു ഫീസ് ആനുകൂല്യം ലഭിക്കും. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കു അപേക്ഷിക്കാം.
അപേക്ഷ അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org ൽ നിന്നു ഫോറം ഡൗണ്‍ലോഡ് ചെയ്ത് സമർപ്പിക്കാം.
വീഡിയോ എഡിറ്റിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
01:53 AM Apr 07, 2017 | Deepika.com