ക​ടു​ത്ത ചൂ​ടി​ലും ഇ​ള​ന്പ​ച്ചി​യി​ൽ ഓ​റ​ഞ്ച് സ​മൃ​ദ്ധി

01:53 AM Apr 07, 2017 | Deepika.com
തൃ​ക്ക​രി​പ്പൂ​ർ: ത​ണു​ത്ത കാ​ലാ​വ​സ്ഥ​യി​ൽ സ​മൃ​ദ്ധ​മാ​യി വ​ള​ർ​ന്നു മ​ധു​രം കി​നി​യും ഓ​റ​ഞ്ച് തീ​ര​ത്തെ വീ​ട്ടു​വ​ള​പ്പി​ൽ കാ​യ്ച്ചതു അ​പൂ​ർ​വ കാ​ഴ്ചയാ​യി. മ​ല​നാ​ട്ടി​ലെ തോ​ട്ട​ങ്ങ​ളി​ൽ ഓ​റ​ഞ്ച് കാ​യ്ക്കു​ന്ന​തു ത​ണു​പ്പു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണെ​ങ്കി​ൽ ഇ​ള​ന്പ​ച്ചി വൈ​ദ്യു​തി സ​ബ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് എ.​ബി. ന​ഫീ​സ​യു​ടെ പു​ര​യി​ട​ത്തി​ൽ ചു​ട്ടു​പൊ​ള്ളു​ന്ന ഈ ​വേ​ന​ലി​ലാ​ണ് ചെ​ടി​യി​ൽ ധാ​രാ​ളം ഓ​റ​ഞ്ച് വി​ള​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്.
ഇ​പ്പോ​ൾ ഏ​താ​ണ്ട് മു​പ്പ​തി​ല​ധി​കം വ​യ​സ് പ്രാ​യ​മു​ള്ള ചെ​ടി ന​ഫീ​സ​യു​ടെ ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ കെ.​പി.​അ​ഹ​മ്മ​ദ് ഹാ​ജി​യാ​ണ് ന​ട്ടു​വ​ള​ർ​ത്തി​യ​ത്. ഇ​വ​രു​ടെ പ​റ​ന്പി​ൽ നി​റ​യെ മ​ര​ങ്ങ​ൾ ത​ണ​ലും ത​ണു​പ്പു​മേ​കു​ന്ന അ​ന്ത​രീ​ക്ഷ​മാ​ണെ​ന്ന​തു മാ​ത്ര​മ​ല്ല തേ​ൻ​വ​രി​ക്ക പ്ലാ​വി​ന്‍റെ അ​രി​കു​പ​റ്റി​യാ​ണു ഓ​റ​ഞ്ചു തൈ ​വ​ള​ർ​ന്ന​ത്.
ര​ണ്ടു മീ​റ്റ​ർ ഉ​യ​രം വച്ച​പ്പോ​ൾ ആ​ദ്യ​മാ​യി ഫ​ല​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ടു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ശൈ​ത്യ​കാ​ല​ത്ത് പൂ​വി​ടും കാ​യ്ക​ൾ ഉ​ണ്ടാ​വു​ക​യും ചെ​യ്തു. ഡി​സം​ബ​ർ മു​ത​ൽ ഏ​പ്രി​ൽ വ​രെ​യാ​ണ് വീ​ട്ടി​ലെ ഓ​റ​ഞ്ച് സീ​സ​ണ്‍. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ചെ​ടി ന​ന്നാ​യി കാ​യ്ക്കു​ന്നു​ണ്ട്.
ന​ല്ല മ​ധു​ര​മു​ള്ള 100 മു​ത​ൽ 150 ഓ​റ​ഞ്ചു​ക​ൾ ഒ​രു സീ​സ​ണി​ൽ ല​ഭി​ക്കു​ന്ന​താ​യി വീ​ട്ടു​കാ​ർ പ​റ​യു​ന്നു.