കു​രി​ശി​ന്‍റെ വ​ഴി ഇന്ന്

01:51 AM Apr 07, 2017 | Deepika.com
പാ​ണ​ത്തൂ​ർ സെ​ന്‍റ്
മേ​രീ​സ് പ​ള്ളി​
വെ​ള്ള​രി​ക്കു​ണ്ട്: ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി ആ​കാ​ശ​പ​റ​വ​ക​ളും അ​വ​രു​ടെ കൂ​ട്ടു​കാ​രും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നോ​ന്പി​ന്‍റെ വെ​ള്ളി​യാ​ഴ്ചക​ളി​ൽ ന​ട​ത്തി​വ​രു​ന്ന കു​രി​ശി​ന്‍റെ വ​ഴി-​പാ​പ പ​രി​ഹാ​ര യാ​ത്ര ഇ​ന്നു പാ​ണ​ത്തൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ നി​ന്നും രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച് ഒ​ട​യം​ചാ​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് അ​വ​സാ​നി​ക്കും.
പാ​ണ​ത്തൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളിവി​കാ​രി ഫാ.​ജോ​ർ​ജ് വ​ള്ളി​മ​ല ആ​ശീ​ർ​വ​ദി​ച്ച് അ​നു​ഗ്ര​ഹി​ച്ചു അ​യ​ക്കു​ന്ന പ​രി​ഹാ​ര​യാ​ത്ര​യി​ൽ ഫാ.​ദീ​പു കാ​രാ​ട്ട്, ഫാ.​തോ​മ​സ് പൈ​ന്പ​ള്ളി, ഫാ.​ജോ​സ​ഫ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഫാ.​ബൈ​ജു എ​ടാ​ട്ട്, ഫാ.​റോ​യി, ഫാ.​ഷാ​ജി വ​ട​ക്കേ​ത്തൊ​ടി, ഫാ.​ഫി​ലി​പ്പ് ആ​നി​മൂ​ട്ടി​ൽ, ഫാ.​ബൈ​ജു ചേ​ന്നാ​ത്ത്, ഫാ.​ജോ​സ് മാ​ന്പു​ഴ​യ്ക്ക​ൽ, യാ​ക്കോ​ബ് എ​ന്നി​വ​ർ സ​ന്ദേ​ശം പ​ങ്കു​വ​യ്ക്കും. ഫാ.​ജ​യിം​സ് ഡോ​ണ്‍ ബോ​സ്കോ ചു​ള്ളി​ക്ക​ര സ​മാ​പ​ന സ​ന്ദേ​ശ​വും ആ​ശീ​ർ​വാ​ദ​വും ന​ൽ​കും.
കുളനീർ സെന്‍റ് ജോസഫ്സ് പള്ളി
ചി​റ്റാ​രി​ക്കാ​ൽ: കു​ളി​നീ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ൽ​പ്പ​താംവെ​ള്ളി കു​രി​ശി​ന്‍റെ വ​ഴി തീ​ർ​ഥാ​ട​നം ഇ​ന്നു ന​ട​ക്കും. കു​രി​ശു​മാ​യി ക്രൂ​ശി​ത​ന്‍റെ വ​ഴി​യേ എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ഇ​ന്നു വൈ​കു​ന്നേ​രം മൂ​ന്നി​ന് തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച് കു​ളി​നീ​ർ ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ക്കും. നാ​ൽ​പ്പ​താം വെ​ള്ളി​യു​ടെ സ​ന്ദേ​ശം ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ളി​ക്ക​ൽ ന​ൽ​കും.