ശ്മ​ശാ​ന​ത്തി​നു സ​മീ​പം ഒ​ളി​പ്പി​ച്ച മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി

01:51 AM Apr 07, 2017 | Deepika.com
മ​ഞ്ചേ​ശ്വ​രം:​ ശ്മ​ശാ​ന​ത്തി​ന് സ​മീ​പം ഒ​ളി​പ്പി​ച്ച മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്തു. കു​ന്പ​ള എ​ക്സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ഞ്ച​ത്തൂ​ർ ഉ​ദ്യാ​വ​റി​ലെ ശ്മ​ശാ​ന​ത്തി​ന് സ​മീ​പ​ത്തു നി​ന്നും 210 നി​ട്രാ​വെ​റ്റ് 10 എ​ന്ന പേ​രി​ലു​ള്ള മ​യ​ക്കുമ​രു​ന്നു ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി​യ​ത്. പ്ര​തി ഉ​ദ്യാ​വ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ ബ​ഷീ​ർ ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്കാ​യി എ​ക്സൈ​സ് തെര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഷെ​ഡ്യൂ​ൾ എ​ച്ച് വി​ഭാ​ഗ​ത്തി​ൽ പെ​ട്ട മാ​ര​ക​മാ​യ മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി​യ​തെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
ര​ക്ഷ​പ്പെ​ട്ട പ്ര​തി മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണെ​ന്നും, സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​യാ​ളു​ടെ വി​ൽ​പ്പ​ന​യെ​ന്നും റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി​യ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ റോ​ബി​ൻ ബാ​ബു പ​റ​ഞ്ഞു. അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​വി.​ബാ​ബു​രാ​ജ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ശ​ശി, നൗ​ഷാ​ദ്, സ​ജി​ത്ത്കു​മാ​ർ, ജോ​സ് കു​മാ​ർ, ഡ്രൈ​വ​ർ മൈ​ക്കി​ൾ എ​ന്നി​വ​രും എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.