കണ്ണൂർ: തളാപ്പ് സുന്ദരേശ്വര ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്ത് സംഗമം റസിഡന്റ്സ് അസോസിയേഷനും ആസ്ട്രോ കണ്ണൂരും ചേർന്നൊരുക്കിയ ബഹിരാകാശ ശാസ്ത്ര പ്രദർശനം ഭക്തിസംവർധിനി യോഗം പ്രസിഡന്റ് കെ.പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ബഹിരാകാശ ഫിലിം പ്രദർശനം ഉദ്ഘാടനം യോഗം വൈസ് പ്രസിഡന്റ് ടി.കെ. രാജേന്ദ്രനും ടെലസ്കോപ്പിലൂടെയുള്ള വാനനിരീക്ഷണം ഉദ്ഘാടനം യോഗം ഡയറക്ടർ സി.സി. മോഹനനും നിർവഹിച്ചു. വി.എ. രാമാനുജൻ, കെ.പി. മധുസൂദനൻ, സി. ശൈലേന്ദ്രൻ, സി. മഹിജ, എ. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ബഹിരാകാശ ശാസ്ത്ര പ്രദർശനം
01:47 AM Apr 07, 2017 | Deepika.com