പയ്യന്നൂർ: പയ്യന്നൂരിലെ ഹക്കീമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ സിബിഐ അറസ്റ്റു ചെയ്ത സാഹചര്യത്തിൽ ഇതിനു പിന്നിൽ നടത്തിയ ഗൂഢാലോചനകൾ പുറത്തു കൊണ്ടുവരാനും മുഴുവൻ പ്രതികളെയും പിടികൂടാനും സത്വര നടപടികളുണ്ടാകണമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഇത് അസാധാരണ സ്വഭാവമുള്ള ഒരു കൊലപാതകമായിരുന്നെങ്കിലും കുറ്റക്കാരെ കണ്ടു പിടിക്കുന്നതിൽ പോലീസും ഭരണ സംവിധാനങ്ങളും സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി നിഷ്ക്രിയത്വം പാലിക്കുകയായിരുന്നു.
വമ്പിച്ച ബഹുജന പ്രക്ഷോഭത്തിന്റേയും ഹൈക്കോടതിയിൽ നടത്തിയ നിയമ പോരാട്ടങ്ങളുടെയും ഫലമായിട്ടാണ് ഒടുവിൽ ഈ കേസ് സിബിഐ ഏറ്റെടുത്തത്.
ഹക്കീം വധം: ഗൂഢാലോചനയും പുറത്തുകൊണ്ടുവരണം
01:46 AM Apr 07, 2017 | Deepika.com