വി​മു​ക്തി പ​ദ്ധ​തി​ക്ക് ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി

01:44 AM Apr 07, 2017 | Deepika.com
ച​പ്പാ​ര​പ്പ​ട​വ്: കേ​ര​ള സം​സ്ഥാ​ന ല​ഹ​രി വ​ർ​ജ​ന മി​ഷ​ന്‍റെ ഭാ​ഗ​മാ​യി വി​മു​ക്തി പ​ദ്ധ​തി​ക്ക് ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത്ത​ല ക​മ്മി​റ്റി രൂ​പീ​ക​ര​ണ​വും പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും ന​ട​ന്നു. പ​ഞ്ചാ​യ​ത്ത്ത​ല പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജെ. മാ​ത്യു നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മു​നീ​റ പാ​റോ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി.​വി. ഷാ​ജി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം. ​ഇ​ന്ദി​ര, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ പി.​കെ. സ​ത്യ​ൻ, പ്ര​മീ​ള രാ​ജ​ൻ, രു​ഗ്മി​ണി ശ​ശി​ധ​ര​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി. ​പ്ര​ഭാ​ക​ര​ൻ, ടി.​വി. ന​സീ​റ, ടി.​വി. മൈ​മൂ​ന​ത്ത്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​വി. ഹ​രി​ദാ​സ്, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജ്യോ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.