ചെന്പേരിയിൽ അവധിക്കാല കരാട്ടെ പരിശീലനം 10 മുതൽ
01:44 AM Apr 07, 2017 | Deepika.com
ചെന്പേരി: അസായ് ഷോട്ടോക്കാൻ കരാട്ടെ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല കരാട്ടെ പരിശീലന ക്ലാസ് ചെന്പേരി അമല ഓഡിറ്റോറിയത്തിൽ 10 മുതൽ ആരംഭിക്കും. ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനം. എട്ടു വയസിനു മുകളിൽ പ്രായമായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നേടാം. മെഡിറ്റേഷൻ, വ്യായാമമുറകൾ, വ്യക്തി കേന്ദ്രീകൃത ശിക്ഷണം എന്നിവ ഉൾപ്പെടുന്നതാണ് പരിശീലന ക്ലാസുകൾ. സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ട പ്രത്യേക സ്വയരക്ഷാ പരിശീലനങ്ങൾക്കും വനിതാ പരിശീലക സെൻസായി മിനി മനോജ് നേതൃത്വം നൽകും. ഫോൺ: 9605241992, 9447372279.