കൊട്ടൂർവയൽ ഗ്രാമോത്സവം
01:44 AM Apr 07, 2017 | Deepika.com
ശ്രീകണ്ഠപുരം: കൊട്ടൂർവയൽ മാസ് ക്ലബ്, ലൈബ്രറി, കുടുംബശ്രീ, സ്വാശ്രയസംഘം യൂണിറ്റുകൾ സംയുക്തമായി നടത്തുന്ന കൊട്ടൂർവയൽ ഗ്രാമോത്സവം തുടങ്ങി. പരിപാടിക്ക് തുടക്കം കുറിച്ചു നടന്ന വനിതാ സംഗമം ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. ഒന്പതിനു വൈകുന്നേരം അഞ്ചിന് നടക്കുന്ന യുവജനസംഗമം പി. ഷിനോജ് ഉദ്ഘാടനം ചെയ്യും. 15ന് വൈകുന്നേരം ആറിന് പ്രദേശവാസികളുടെ വിവിധ കലാപരിപാടികൾ നടക്കും. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ പി.പി. രാഘവൻ അധ്യക്ഷത വഹിക്കും.