ആലക്കോട്: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും സമാധാനം നിലനിൽക്കുന്ന പരപ്പ, നിടുവോട് പ്രദേശത്ത് സ്വന്തം നേതാക്കളുടെയടക്കം വീടുകളിൽ
റീത്തുവച്ച് കലാപത്തിനു കോപ്പുകൂട്ടുകയും ചെയ്ത സിപിഎം നേതൃത്വത്തിലുള്ള സമരസമിതിയുടെ നെറികേടുകൾക്കെതിരേ നിടുവോട് ശാഖാ മുസ് ലിം ലീഗ് നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. ഒ.എം. ഇബ്രാഹിം, കെ.എച്ച്. അഷ്റഫ് ,
പി. മൊയ്തു, കെ.എസ്. അഹമ്മദ് ഹാജി,
യു.വി. അബ്ദുള്ള, ടി.ഐ. ഫത്താഹ്, ഷക്കീൽ അഹമ്മദ്, അബ്ദുള്ള ഹാജി എന്നിവർ നേതൃത്വം നൽകി.
മുസ്ലിം ലീഗ് പ്രകടനം നടത്തി
01:44 AM Apr 07, 2017 | Deepika.com