പ്രതിഷേധം ആളിക്കത്തി
01:41 AM Apr 07, 2017 | Deepika.com
ആലക്കോട്: പരപ്പയിൽ കോൺഗ്രസ് നേതാവിന്റെയടക്കം വീട്ടുമുറ്റത്ത് റീത്ത് കണ്ടെത്തുകയും പിന്നീട് റീത്ത് വച്ചത് നെടുവോട്-പരപ്പ ജനകീയ വികസന സമിതി പ്രവർത്തകർ തന്നെയാണെന്ന് തിരിച്ചറിയുകയും ചെയ്ത സാഹചര്യത്തിൽ പരപ്പയിൽ കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും നേതൃത്വത്തിൽ പ്രകടനം നടത്തി. റീത്ത് വച്ച സംഭവത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോജി കന്നിക്കാട്ടിൽ, ടി.എച്ച്. ഇബ്രാഹിം, ജോസ് പുത്തൻപുര, ബിനോയി കവിയിൽ, ജോർജ് ചൂരക്കുന്നേൽ, റോയി ചക്കാനിക്കുന്നേൽ, ജോബി തൊണ്ടംകുളത്തിൽ, സുനിൽ ചെന്നിക്കര എന്നിവർ നേതൃത്വം നൽകി. സമരസമിതിക്കും സമരസമിതിക്ക് ഒത്താശ ചെയ്തു കൊടുത്ത സിപിഎമ്മിനുമെതിരേ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് പ്രകടനത്തിൽ ഉയർന്നത്. പരപ്പയിൽ നിന്നും നെടുവോടേക്കാണ് പ്രകടനം നടന്നത്.