നന്ദിയോട് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
01:36 AM Apr 07, 2017 | Deepika.com
പാലോട്: വിദ്യാഭ്യാസ ആരോഗ്യമേഖലക്കും ജൈവകൃഷിക്കും പ്രാധാന്യം നൽകി 2017-18 സാന്പത്തിക വർഷത്തെ നന്ദിയോട് പഞ്ചായത്ത് ബജറ്റ് വൈസ്പ്രസിഡന്റ് രാധാ ജയപ്രകാശ് അവതരിപ്പിച്ചു. 244490946 രൂപ വരവും 236335000 രൂപ ചെലവും 8155946 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. പഞ്ചായത്ത് പ്രസിഡന്റ് വി. വി അജിത്ത് കുമാർ അധ്യക്ഷനായി. കുടിവെളള വിതരണം, ഭവന നിർമാണം,എന്നിവക്ക് പ്രത്യേ കം തുക നീക്കിവച്ചു.