പാലോട്: അർബുദ രോഗബാധിതയായ വീട്ടമ്മയ്ക്ക് മഹിളകളുടെ സഹായം. ജനാധിപത്യ മഹിളാ അസോസിയേഷൻ കരിമണ്‍കോട് യൂണിറ്റിലെ പ്രവർത്തകരാണ് കരിമണ്‍കോട് തടത്തരികത്തു വീട്ടിൽ താമസിക്കുന്ന റീജയുടെ ചികിത്സാസഹായത്തിന് തുക സമാഹരി ച്ചത്.
ഇവർ സമാഹരിച്ച 18,000 രൂപ പെരിങ്ങമ്മല പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എസ്. സിന്ധുകുമാരി കൈമാറി. മഹിളാ അസോസിയേഷൻ വിതുര ഏരിയാകമ്മിറ്റി അംഗം ശോഭ, യൂണിറ്റ് അംഗങ്ങളായ എൽ. ലീല, ടി. തങ്കമണി, എൽ. ലൈല എന്നിവർ സംബന്ധിച്ചു.
വീട്ടമ്മയ്ക്ക് ജനാധിപത്യ മഹിളാ അസോസിയേഷന്റെ സഹായം
01:36 AM Apr 07, 2017 | Deepika.com