പാലോട്: ജനവാസമേഖലയിൽ കോഴിഫാം സ്ഥാപിക്കുന്ന തിനെതിരെ പരാതി. നന്ദിയോട് കള്ളിപ്പാറ വാർഡിൽ പ്ലാവറ കുന്നുംപുറത്താണ് ഫാം നിർമിക്കുന്നത്.
ഇതിനെതിരെ പരിസര വാസികൾ നിവേദനം തയാറാക്കി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയെങ്കിലും ഇത് തടയാനുളള ശ്രമങ്ങൾ ഇതുവരെ നടന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പരിസര മലിനീകരണം, ജലമലിനീകരണം, അലർജി, ത്വക്ക് രോഗങ്ങൾ എന്നിവക്ക് സാധ്യത പ്രദേശത്ത് ഏറെയാണെന്നും ഫാമിന് പ്രവർത്തനാനുമതി നൽകിയാൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും നാട്ടുകാർ പരാതിയിൽ പറയുന്നു.
ജനവാസമേഖലയിൽ കോഴിഫാം സ്ഥാപിക്കുന്നതിനെതിരെ പരാതി
01:36 AM Apr 07, 2017 | Deepika.com