മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം ക​ത്തി ന​ശി​ച്ചു

01:36 AM Apr 07, 2017 | Deepika.com
കോ​വ​ളം: വി​ഴി​ഞ്ഞ​ത്ത് മ​ത്സ്യ ബ​ന്ധ​ന വ​ള്ളം ക​ത്തി ന​ശി​ച്ചു. പ​ള്ളി​ത്തു​റ പു​ര​യി​ട​ത്തി​ൽ രാ​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ള്ള​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ച​ത്.
ക​ര​ക്ക് ക​യ​റ്റി വെ​ച്ചി​രു​ന്ന വ​ള്ള​ത്തി​ന് സ​മീ​പ​ത്തെ ച​വ​റു​കൂ​ന​യി​ൽ നി​ന്ന് തീ​പ​ട​ർ​ന്നാ​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. നാ​ട്ടു​കാ​ർവി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ഴി​ഞ്ഞം ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ഉ​ട​മ പ​റ​ഞ്ഞു.