പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി
01:34 AM Apr 07, 2017 | Deepika.com
കോവളം: എൻആർഇജി വർക്കേഴ്സ് യൂണിയൻ പൂവാർ പഞ്ചായത്ത് കമ്മിറ്റി പട്ട്യക്കാല പോസ്റ്റ് ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച ധർണ യൂണിയൻ കോവളം ഏരിയ സെക്രട്ടറി വെങ്ങാനൂർ മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബ്യൂല ഏയ്ഞ്ചൽ അധ്യക്ഷയായി.സെക്രട്ടറി കെ.ദീലിപ്, പൂവാർ പഞ്ചായത്ത് പ്രസിഡന്റ് അജിതാ ശശിധരൻ, ബി.ടി. ബോബൻ കുമാർ, ബാഹുലേയൻ, വി.എസ്. ദീലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.