ചെക്കാലമുകൾ കോളനിയിൽ കുടിവെള്ളം എത്തിക്കണമെന്ന്
01:34 AM Apr 07, 2017 | Deepika.com
നെടുമങ്ങാട് : കരകുളം പഞ്ചായത്തിലെ മുദിശാസ്താംകോട് വാർഡിലെ ചെക്കാലമുകൾ കോളനിയിൽ കുടിവെള്ളമെത്തിക്കാനുള്ള സംവിധാനമുണ്ടാകണമെന്ന് ബിജെപി കരകുളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വേനൽകടുത്തതോടെ ഈ പ്രദേശത്തെ ജനങ്ങൾ കൂടുതൽ കഷ്ടത്തിലായിരിക്കുകയാണ്.