ഐ​എം​എ​യു​ടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ

01:34 AM Apr 07, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ലോ​കാ​രോ​ഗ്യ ദി​ന​മാ​യ ഇ​ന്ന് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ തി​രു​വ​ന​ന്ത​പു​രം കെ​ജി​എം​ഒ​എ, ഇ​ന്ത്യ​ന്‍ സൈ​ക്യാ​ട്രി സൊ​സൈ​റ്റി എ​ന്നി​യു​മാ​യി ചേ​ര്‍​ന്ന് ജി​ല്ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. വി​ഷാ​ദ രോ​ഗം ; ന​മു​ക്ക് സം​സാ​രി​ക്കാം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ജി​ല്ല​യി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി അ​വ​ബോ​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ 6.30 ന് ​ക​വ​ടി​യാ​ര്‍ മു​ത​ല്‍ ക​ന​ക​ക്കു​ന്ന് വ​രെ വാ​ക്ക​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ക്കും. 7.30ന് ​ക​ന​ക​ക്കു​ന്നി​ല്‍ വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ഇ​തോ​ടൊ​പ്പ​മു​ള്ള സം​ഘം പാ​ള​യം, സ്റ്റാ​ച്യു, ത​മ്പാ​നൂ​ര്‍ , തൈ​ക്കാ​ട്, ചാ​ല, കി​ഴ​ക്കേ​ക്കോ​ട്ട, പേ​ട്ട, മെ​ഡി​ക്ക​ല്‍ കോ​ള​ജ്, മ്യൂ​സി​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ തെ​രു​വു നാ​ട​കം അ​വ​ത​രി​പ്പി​ക്കും. മ്യൂ​സി​യം റേ​ഡി​യോ പാ​ര്‍​ക്കി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ എ​ട്ടു​വ​രെ വി​ഷാ​ദ രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​യി​ല്‍ വി​ദ​ഗ്ധ​ര്‍ പ​ങ്കെ​ടു​ക്കും.