പാലാ സെന്റ് തോമസ് കോളജ് ജേതാക്കൾ
01:28 AM Apr 07, 2017 | Deepika.com
തലയോലപ്പറന്പ്: കരിപ്പാടം ഒളിന്പിയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന അഖില കേരള വോളിബോൾ ടൂർണമെന്റ് സമാപിച്ചു. ഫൈനൽ മത്സരത്തിൽ ചേർത്തല പ്രോഗ്രസീവ് ചാരമംഗലത്തെ പരാജയപ്പെടുത്തി പാലാ സെന്റ് തോമസ് കോളജ് ജേതാക്കളായി. തുടർന്ന് നടന്ന ചടങ്ങിൽ സിനിമാ സംവിധായകൻ എബ്രിഡ് ഷൈൻ സമ്മാനദാനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് അജിത് പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റൻ ടോം ജോസഫ്, മുൻ വോളിബോൾ രാജ്യാന്തരതാരം എസ്.എ. മധു, കെ.എൻ. സുധർമൻ, പി.ആർ. സുഗുണൻ, ഒ.കെ. ബിനോയി, ടി.എം. സുനിൽ, കെ. രമേശൻ എന്നിവർ പ്രസംഗിച്ചു.