കുറുപ്പന്തറ: കുറുപ്പന്തറ പബ്ലിക് ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നാണ് കെട്ടിടം നിർമിക്കാൻ ധനസഹായം ലഭ്യമാക്കിയത്.
യോഗത്തിൽ ലൈബ്രറിയുടെ മുതിർന്ന പ്രവർത്തകരായ കെ.ടി. ജയിംസ് കളരിപ്പറന്പിൽ, കെ.ജെ. കുര്യൻ കൊല്ലംപറന്പിൽ, കെട്ടിട നിർമാണ കമ്മിറ്റി കണ്‍വീനർ സാലസ് തോമസ് കണ്ടാരപ്പള്ളി എന്നിവരെ ആദരിച്ചു. പഞ്ചയത്ത് പ്രസിഡന്റ് ജോണ്‍ നീലംപറന്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സഖറിയാസ് കുതിരവേലി, ജനപ്രതിനിധികളായ മോളി ലൂക്കോസ്, മേരി ജോസ്, സി.എം. ജോർജ്, മഞ്ചു അജിത്ത്, കെ.സി. മാത്യു, സുനു ജോർജ്, ടോമി കാറുകുളം, ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി കെ.ആർ. ചന്ദ്രമോഹൻ, ടി.കെ. നാരായണൻനായർ, ലൈബ്രറി പ്രസിഡന്റ് എസ്.പി. ഉണ്ണികൃഷ്ണൻനായർ, സെക്രട്ടറി ഒ.എസ്. ജോണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.
പബ്ലിക് ലൈബ്രറി കെട്ടിടം ഉദ്ഘാടനം
01:28 AM Apr 07, 2017 | Deepika.com