സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

01:25 AM Apr 07, 2017 | Deepika.com
ആ​ല​ങ്ങാ​ട്: ആലങ്ങാട് പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​പ്പു​റം ഗ​വ. ​എ​ൽ​പി സ്കൂ​ളി​ൽ സ്മാ​ർ​ട്ട‌് ക്ലാസ് റൂം ​ആ​രം​ഭി​ച്ചു. സെ​ൻ​ട്ര​ൽ സ​ർ​വീ​സ് കോ​-ഓ​പ്പ​റേ​റ്റി​വ് സൊ​സൈ​റ്റി​യാ​ണ് കംപ്യൂട്ട​റും പ്രൊ​ജ​ക്ട​റും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കി​യ​ത്. 120 വ​ർഷം പ​ഴ​ക്ക​മു​ള്ള സ്കൂ​ളി​ലേ​ക്ക് സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് സൊ​സൈ​റ്റി സ്മാ​ർ​ട്ട് ക്ലാ​സ് റൂം ​ഒ​രു​ക്കി​യ​ത്.
സൊ​സൈ​റ്റി സെ​ക്ര​ട്ട​റി വാ​സ​ന്തി ജ​യാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ ചെ​യ​ർ​മാ​ൻ പി.​എ​സ്. ജ​ഗ​ദീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ടി.​എം. സാ​ജി​ത, മു​ൻ പ്ര​ധാ​നാ​ധ്യാ​പി​ക കെ.​കെ. സു​ഹ​റ, പൂ​ർവ അ​ധ്യാ​പ​ക​ൻ വി.​എം. അ​ബ്ദു, ക​ലാ​ധ​ര​ൻ മ​റ്റ​പ്പി​ള്ളി, പി​ടി​എ ​പ്ര​സി​ഡന്‍റ് എം.​എ​ൻ. ഫ​സ​ലു, എം.​കെ. ജ​യാ​ന​ന്ദ​ൻ, കെ.​ജി. മൃ​ദു​ല എ​ന്നി​വ​ർ പ്രസംഗി​ച്ചു